കോട്ടയത്ത് അമൃതഎക്‌സ്പ്രസ് തട്ടി പത്തു പോത്തുകള്‍ ചത്തു

കോട്ടയം ചങ്ങനാശേരിക്കു സമീപം ട്രെയിന്‍ തട്ടി പോത്തുകള്‍ ചത്തു. ചങ്ങനാശ്ശേരി-ചിങ്ങവനം സ്റ്റേഷനുകള്‍ക്കു ഇടയില്‍ മോര്‍കുളങ്ങരയിലാണ് സംഭവം. പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ അമൃത എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

സ്വകാര്യ ഫാമില്‍ നിന്നും കൂട്ടം തെറ്റിയെത്തിയ 15 പോത്തുകളാണ് ചങ്ങനാശേരി മോര്‍കുളങ്ങര റെയില്‍പാളത്തില്‍ അപകടത്തില്‍പ്പെട്ടത്. 8 പോത്തുകള്‍ ചത്തു. 7 എണ്ണത്തിന് പരിക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം.

ചങ്ങനാശേരി മോര്‍ക്കുളങ്ങര ഭാഗത്ത് റെയില്‍വെ ട്രാക്കില്‍ ഒരാഴ്ച്ചക്കിടെ രണ്ട് അപകടങ്ങളാണ് ഉണ്ടായത്. പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച ട്രോളിയില്‍ ട്രെയിനിടിച്ച് രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു.

റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കോട്ടയം-ചങ്ങനാശേരി ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here