ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി; ഒരു മരണം; നാലു പേര്‍ക്ക് പരുക്ക്

കണ്ണൂര്‍ ചെറുപുഴയില്‍ സ്‌കൂള്‍ കൂട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞു കയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റു.

ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഇവര്‍. വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞ് കയറുകയായിരുന്നു.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ച് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ പെരിങ്ങോം വയക്കര സ്വദേശിനി പതിമൂന്ന് വയസ്സുള്ള ദേവനന്ദ രതീഷാണ് മരിച്ചത്. പരിക്കേറ്റ മറ്റ് കുട്ടികള്‍ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വഴിയരികല്‍ നിര്‍ത്തിയിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനു ശേഷമാണ് വാന്‍ നിയന്ത്രണം വിട്ട് കുട്ടികള്‍ക്ക് ഇടയിലേക്ക് പാഞ്ഞ് കയറിയത്.

അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ കരീമിനെ അറസ്റ്റ് ചെയ്തു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അമിത വേഗതയോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News