സൗന്ദര്യം വേണ്ട; സ്വഭാവവും വിദ്യാഭ്യസവും പണവും പ്രശ്‌നമല്ല; ഒരു നിബന്ധന മാത്രം; വരനെ തേടി കങ്കണ

തന്റെ സങ്കല്‍പ്പ പുരുഷനെ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണൗട്ട്. തന്റെ ഭാവി വരന്‍ എങ്ങനെയായിരിക്കണമെന്നാണ് കങ്കണ വെളിപ്പെടുത്തിയിരിക്കുന്നത്.

താരം വിവാഹത്തിനൊരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ബോളിവുഡ് താരം കങ്കണ റണൗട്ട് വിവാഹത്തിനൊരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഭര്‍ത്താവ് ആകാനുള്ള താരത്തിന്റെ നിബന്ധനയാണ് ഇപ്പോള്‍ ചര്‍ച്ച.

ഈ അടുത്ത് നല്‍കിയ അഭിമുഖത്തിലാണ് ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്നും ഈ ഫെബ്രുവരി വരെ ഒരു ഡെഡ് ലൈന്‍ തരണമെന്നും നടി വ്യക്തമാക്കിയത്. കങ്കണയുടെ കുടുംബം വരനെ അന്വേഷിച്ചു തുടങ്ങിയെന്നാണ് ബിടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കങ്കണയുടെ സങ്കല്‍പ്പം കൗതുകകരമാണ്. തന്റെ ഭാവി വരന്റെ സ്വഭാവവും സൗന്ദര്യവും വിദ്യാഭ്യാസവും പണവും  കങ്കണക്ക് പ്രശ്‌നമല്ല. പക്ഷെ, ദേശസ്‌നേഹിയായിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News