‘ഈ വേദന ആരും കേട്ടില്ല, കണ്ടില്ല’; ഭര്‍ത്താവിന്റെ പീഡനം പുറത്തുവിട്ട യുവതി ഒടുവില്‍ ജീവനൊടുക്കി

ചെന്നൈ: ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ സോഷ്യല്‍മീഡയയിലൂടെ പുറത്തുവിട്ട യുവതി ഒടുവില്‍ ജീവനൊടുക്കി. കഴിഞ്ഞദിവസമാണ് വെല്ലൂര്‍ സ്വദേശിനിയായ സത്യ എന്ന 29 വയസുകാരി തൂങ്ങിമരിച്ചത്.

ഫെബ്രുവരി 27നാണ് ഭര്‍ത്താവിന്റെ പീഡനങ്ങള്‍ വിവരിച്ചുകൊണ്ട് സത്യ വീഡിയോ പുറത്തുവിട്ടത്. തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടായിരുന്നു യുവതിയുടെ വീഡിയോ.

ഭര്‍ത്താവ് മര്‍ദ്ദിച്ചത്തിന്റെ അടയാളങ്ങളും യുവതിയുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

ഇതോടെ സോഷ്യല്‍മീഡിയ യുവതിയെ അന്വേഷിച്ചിറങ്ങി. എന്നാല്‍ കണ്ടെത്തിയപ്പോഴേക്കും യുവതി ജീവനൊടുക്കിയെന്ന വാര്‍ത്തയാണ് കേട്ടത്. സംഭവത്തില്‍, സത്യയുടെ ഭര്‍ത്താവ് സമ്പത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പീഡനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വീഡിയോ ഒരു മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വീഡിയോ ചിത്രീകരിച്ച ശേഷം യുവതി, ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയെന്നും തുടര്‍ന്ന് ഇരുവരെയും കൗണ്‍സിലിംഗിന് വിധേയരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും പീഡനം തുടര്‍ന്നതോടെയാണ് സത്യ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News