‘ആദി’ക്ക് ശേഷം പ്രണവ് ഹിമാലയത്തില്‍ പോയത് എന്തിന്? മോഹന്‍ലാല്‍ പോലും പറയാത്ത മറുപടിയുമായി കല്യാണി

‘ആദി’ തീയറ്ററുകളില്‍ റിലീസ് ചെയ്ത സമയത്ത് നായകന്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയന്‍ മലനിരകളിലായിരുന്നു.

മോഹന്‍ലാലിന്റെ കുടുംബസുഹൃത്തിനൊപ്പം ഹിമാലയന്‍യാത്രയില്‍ പങ്കെടുക്കുന്ന പ്രണവിന്റെ ഫോട്ടോ സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് പോയത് എന്തിന്?

ഇപ്പോഴിതാ, ഈ ചോദ്യത്തിന് ഉത്തരവുമായി കല്യാണി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുന്നു…

”ആദി കണ്ടപ്പോള്‍ എനിക്കു തോന്നിയത് അത് അവന് വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണെന്നാണ്. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ.”

”ആദി കഴിഞ്ഞു ഹിമാലയത്തില്‍ പോയത് എന്തിനാണെന്നോ? അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റായി പോയെന്ന്. മൗണ്ടന്‍ ക്ലൈംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് യാത്ര.”

”അഞ്ഞൂറു രൂപയേ കൈയില്‍ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം.”

”സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്. He didn’t give advice to anybody, and he didn’t take advice from anybody.”-കല്യാണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here