കണ്ണീരൊപ്പി സര്‍ക്കാര്‍; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം 90 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി കടകംപള്ളി

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണം 90ശതമാനം പൂര്‍ത്തിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് ആകെയുള്ള 38922 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരില്‍ 88.9 ശതമാനം പേരും വിവിധ സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട് . 196 കോടി രൂപയാണ് കുടിശ്ശിക സഹിതം പെന്‍ഷന്‍ നല്‍കുന്നതിന് ഇതുവരെ ചെലവഴിച്ചതെന്നും അദ്ദേഹം അറിയിച്ചു

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴി കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക 90 ശതമാനം വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത് . കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, ഇടുക്കി പാലക്കാട് ജില്ലകളില്‍ 90 ശതമാനത്തില്‍ അധികം പെന്‍ഷന്‍ തുക വിതരണം ചെയ്തു കഴിഞ്ഞു.

സംസ്ഥാനത്ത് ആകെയുള്ള 38922 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരില്‍ 88.9 ശതമാനം പേരും വിവിധ സഹകരണ ബാങ്കുകളിലും അക്കൗണ്ട് തുറന്നിട്ടുണ്ട്. 196 കോടി രൂപയാണ് കുടിശ്ശിക സഹിതം പെന്‍ഷന്‍ നല്‍കുന്നതിന് ഇതുവരെ ചെലവഴിച്ചത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി 220 കോടിയോളം രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതിനായി ന്ന ബാങ്കുകളിലേക്ക് കൈമാറിയത്.

ഇനിയും അക്കൗണ്ട് തുറക്കാത്ത കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ എത്രയും വേഗം സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് കുടിശ്ശിക അടക്കമുള്ള മുഴുവന്‍ പെന്‍ഷന്‍ തുകയും കൈപ്പറ്റണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.പെന്‍ഷന്‍ കിട്ടുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നവര്‍ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെടണം. 575 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയാണ് നിലവില്‍ പെന്‍ഷന്‍ വിതരണം നടത്തുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പെന്‍ഷന്‍ തുക കുടിശ്ശിക സഹിതം പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള പദ്ധതിയുടെ 90 ശതമാനത്തോളം പൂര്‍ത്തീകരിച്ചത് സഹകരണ മേഖലയുടെ കരുത്തിന്റെ തെളിവാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News