കലിപ്പടക്കാന്‍ ഇനി അടുത്ത സീസണ്‍ വരെ കാത്തിരിക്കാം; തോറ്റുമടങ്ങി ബ്ലാസ്റ്റേ‍ഴ്സ്

തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ നാലാംസീസൺ അവസാനിപ്പിച്ചു. അവസാന മത്സരത്തിൽ ബംഗളൂരു എഫ്സിയോട് രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. കളിയുടെ അവസാന നിമിഷമാണ് രണ്ട് ഗോളും വഴങ്ങിയത്. മികുവും ഉദാന്ത സിങ്ങും ബംഗളൂരുവിനായി ലക്ഷ്യം കണ്ടു.

പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിനെതിരെ ജയിച്ചാലും സാധ്യത ഇല്ലായിരുന്നു. എങ്കിലും ജയത്തോടെ അവസാനിപ്പിക്കാനായിരുന്നു ഡേവിഡ് ജയിംസിന്റെ സംഘത്തിന്റെയും ലക്ഷ്യം. പക്ഷേ, ബംഗളൂരുവിന്റെ കളിമികവിനു മുന്നിൽ ബ്ലാസ്റ്റേഴ്സിന് പിടിച്ചുനിൽക്കാനായില്ല.

മികുവും സുനിൽ ഛേത്രിയും ഉദാന്തയും ഉൾപ്പെട്ട ബംഗളൂരു മുന്നേറ്റത്തെ ഏറെസമയം ഗോൾ അടിക്കാതെ പിടിച്ചുകെട്ടാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കഴിഞ്ഞു. നിരവധി അവസരങ്ങളാണ് ബംഗളൂരുവിന് കിട്ടിയത്.
ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ ഗുജോൺ ബാൽവിൻസണും സി കെ വിനീതിനും കാര്യമായ അവസരങ്ങൾ കിട്ടിയില്ല. അവസാന നിമിഷം വിനീതിന് കിട്ടിയ അവസരം പാഴാക്കി.

പിന്നാലെ മികു തകർപ്പൻ ഗോളിലൂടെ ബംഗളൂരുവിനെ മുന്നിലെത്തിച്ചു. അടുത്ത മിനിറ്റിൽ ഉദാന്ത ജയം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് ഡൽഹി ഡൈനാമോസും പുണെ സിറ്റി എഫ്സിയും ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News