നീരവ് മോദിയുടെ കോലം കത്തിച്ചു മുംബൈയിൽ ഹോളി ആഘോഷം

മുംബൈ : ആഘോഷങ്ങളിലും പ്രതീകാത്മകമായി പ്രതികരിക്കുന്നവരാണ് മുംബൈ വാസികൾ. ഗണേഷ് ഉത്സവ വേളകളിലും സമകാലിക വിഷയങ്ങളെ പ്രമേയമാക്കി ഗണേഷ് പന്തലുകൾ ഒരുക്കുന്നത് സാധാരണ കാഴ്ചയാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ, വാർത്താ പ്രാധാന്യം നേടിയ ആനുകാലിക സംഭവങ്ങൾ എന്നിവയാണ് പലപ്പോഴും ഗണേഷ് ഉത്സവത്തിനായി ഒരുക്കുന്ന ചില മണ്ഡലുകളിൽ പ്രതിപാദിച്ചു കാണാറുള്ളത്.

ഇത്തവണത്തെ ഹോളി ഉത്സവവും ഇത്തരം പ്രതികരണത്തിലൂടെ വ്യത്യസ്തമാക്കിയിരിക്കയാണ് മുംബൈ സ്വദേശികൾ. ഈ വര്‍ഷത്തെ ഹോളി ആഘോഷം പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരായ പ്രതിഷേധമാക്കാനാണ് വർളിയിലെ ഒരു കൂട്ടം ചേരി നിവാസികൾ തീരുമാനിച്ചത് .

പ്രതിഷേധത്തിന്റെ ഭാഗമായി പി.എന്‍.ബിയില്‍ നിന്ന് തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട തട്ടിപ്പ് വീരൻ നീരവ് മോഡിയുടെ കോലം കത്തിച്ചു. പ്രതിഷേധ ഹോളി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ വേര്‍ളിയിലെ ചേരി നിവാസികള്‍ 58 അടി ഉയരത്തിലാണ് നീരവ് മോഡിയുടെ കോലം ഉണ്ടാക്കിയത്.

ഹോളിയുടെ പ്രധാന ആഘോഷങ്ങളുടെ തലേന്ന് തിന്മയുടെ പ്രതീകമായി കോലങ്ങള്‍ കത്തിക്കാറുണ്ട്. ഇത്തവണ നീരവ് മോഡിയുടെ കോലം കത്തിച്ചാണ് ഇവരെല്ലാം തിന്മക്കെതിരെ പ്രതികരിച്ചു കൊണ്ട് ഹോളി ആഘോഷിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി സാമൂഹ്യവിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വർളിയിലെ ചാവ്ല്‍ നിവാസികള്‍ ഹോളി ആഘോഷത്തിനായി കോലം നിര്‍മ്മിക്കുന്നത്.

പ്രദേശവാസികളായ വിവിധ ഭാഷക്കാർ ചേര്‍ന്നാണ് നീരവ് മോഡിയുടെ കോലം രൂപകൽപ്പന ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News