ബോഡി സ്പ്രേകളും ഡിയോഡ്രന്‍റുകളും അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍

ഓരോ മനുഷ്യശരീരത്തിലെയും വിയര്‍പ്പിന് വ്യത്യസ്ത ഗന്ധവും സ്വഭാവവുമാണുള്ളതെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ വിയര്‍പ്പ് മൂലം ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്.

എത്രയൊക്കെ ബോഡി സ്പ്രേകളും ക്രീമുകളും ഡിയോഡ്രന്‍റുകളും ഉപയോഗിച്ചാലും വിയര്‍പ്പിന്‍റെ ദുര്‍ഗന്ധത്തിന് ശമനം ലഭിക്കാത്തവരും കുറവല്ല. എല്ലാവര്‍ക്കും ശരീരത്തിന് ഓരോ ഓരോ ഗന്ധമായിരിക്കും. ഇത് വിയര്‍പ്പുമായി ചേര്‍ന്ന് ദുര്‍ഗന്ധമായി മാറുന്നു.

ശരീര ദുര്‍ഗന്ധം മാറാന്‍ സ്പ്രേയും മറ്റും ഉപയോഗിക്കുന്നത് മിക്കപ്പോഴും ദുര്‍ഗന്ധം വര്‍ധിപ്പിക്കുകയാണ് പതിവെന്നതും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അധികമായാല്‍ അമൃതും വിഷം എന്ന പ‍ഴംചൊല്ലാണ് ബോഡി സ്പ്രേകളും ഡിയോഡ്രന്‍റുകളും അമിതമായി ഉപയോഗിക്കുന്നവരോട് ഡോക്ടര്‍മാര്‍ പറയുന്നത്. വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം തടയാനുള്ള വസ്തുക്കള്‍ക്ക്മനുഷ്യ ശരീരത്തില്‍ പലതരത്തിലുമുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാന്‍ ക‍ഴിയും.

ഡിയോഡറന്റുകളും ബോഡി സ്പ്രേകളും സ്ഥിരമായി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത രോഗങ്ങളാണ്. അര്‍ബുദം, ട്യൂമര്‍ തുടങ്ങിയ ഇതിന്റയെ അനന്തര ഫലങ്ങളാണെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു. ബോഡി സ്പ്രേകളും ക്രീമുകളും ഡിയോഡ്രന്‍റുകളും പോലുള്ള വസ്തുക്കള്‍ ശരീരത്തിലെ രോമ കൂപങ്ങളെ അടയ്ക്കുന്നു.കൂടാതെ വിയര്‍പ്പിനെ തടയുന്നു.സ്പ്രേകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ശരീരഭാഗങ്ങളില്‍ നിറവ്യത്യാസവും ചര്‍മ്മത്തിന്‍റെ കനം കൂടുന്നതും ദൃശ്യമാകും.

ബോഡി സ്പ്രേകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്തു അലുമിനിയം ക്ലോറായിഡുകളാണ്.ഇവയാണ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണക്കാരന്‍. ശരീരത്തിലെ ബാക്‌ട്രീരിയകളെ നശിപ്പിക്കാന്‍ ചില രാസവസ്തുക്കളും സ്പ്രേയില്‍ ചേര്‍ക്കാറുണ്ട് .ഇവ ശരീരത്തിലെ സുഷ്മ കോശങ്ങളെ വരെ നശിപ്പിച്ചേക്കാം.
അടുത്തിടെ ഡിയോഡ്രന്‍റ്കളും സ്പ്രേയും ഉപയോഗിച്ചാല്‍ കാന്‍സര്‍ വരില്ലെന്ന് ചില അഭ്യുഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ചാരിറ്റി കാന്‍സര്‍ റിസേര്‍ച്ച്‌ പറയുന്നത്.

ദീര്‍ഘകാലം ഇത്തരം സ്പ്രേകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്തനാര്‍ബുദം വരാനിടയുണ്ടെന്നതും പഠനങ്ങള്‍ തള്ളിക്കളയുന്നില്ല. സ്പ്രേകള്‍ ശീലമാക്കുന്നവര്‍ക്ക് അത് പിന്നേട് ഒരിക്കല്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ വലിയ അസ്വസ്ഥതയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. അത് ഒരുതരം അടിമപ്പെടലാണ് ചില ഗന്ധങ്ങള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അതില്‍നിന്നു വിട്ടുപോരാന്‍ ചിലര്‍ക്ക് വളരെ പ്രയാസമാണ്.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ പഠനങ്ങളും കാര്യക്ഷമമാകുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ആവശ്യത്തിന് മാത്രം എന്ന ഉപദേശം നല്‍കാനാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News