തോമസ് ചാണ്ടി വിഷയം; കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; കളക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ കോടതി റദ്ദാക്കി

കയ്യേറ്റം ആരോപിച്ച് മുൻ മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ ജില്ലാ കളക്ടർ ടി വി അനുപമക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.

തെറ്റായ സർവ്വേ നമ്പറിന്റെയും തെറ്റായ ഉടമസ്ഥാവകാശത്തിന്റേയും അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടിക്ക് നോട്ടീസ് നൽകിയതെന്ന് കളക്ടർ കോടതിയെ അറിയിക്കുകയായിരുന്നു. കളക്ടറുടെ നടപടി നിരുത്തര വാദ പരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വയൽ നികത്തിയെന്ന് ചൂണ്ടിക്കാട്ടി വാട്ടർവേൾഡ് കമ്പനിക്ക് കളക്ടർ നൽകിയ നോട്ടീസ് കോടതി റദാക്കി. എന്ത് കൊണ്ടാണ് ഇത്തരം വീഴ്ചകൾ സംഭവിക്കുന്നതെന്ന് കോടതി ചോദിച്ചു . കളക്ടർ എന്ത് ജോലിയാണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു വാട്ടർവേൾഡ് കമ്പനി വയൽ നികത്തൽ നിരോധന നിയമം
ലംഘിച്ചുവെന്നാരോപിച്ചാണ് കളക്ടർ നോട്ടീസ് നൽകിയത്.

തങ്ങളുടേതല്ലാത്ത ഭൂമി തങ്ങൾ നികത്തിയെന്നാരോപിച്ചാണ് കളക്ടർ നോട്ടീസ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്ടർവേൾഡ്‌ കമ്പനി ഹൈക്കോടതിയെ സമീപിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News