കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ഉറപ്പുവരുത്തുമെന്ന് മന്ത്രി എസി മൊയ്തീന്‍

കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ഉറപ്പുവരുത്തുമെന്ന് മന്ത്രി എ സി മൊയ്തീന്‍. ഒരു ശതമാനം സംവരണത്തിനായി നിയമ നിര്‍മ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ വോളീബോള്‍ താരം രതീഷിന് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

കോഴിക്കോട്ട് സംസ്ഥാന കോളേജ് ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കായിക മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here