ശ്രീദേവിയുടെ വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ സിനിമ ലോകം; ബോളിവുഡിൽ നിറം മങ്ങിയ ഹോളി

ബോളിവുഡും ഹോളി ആഘോഷവും തമ്മിൽ വലിയൊരു ആത്മബന്ധമാണുള്ളത്. വര്ഷങ്ങളായി രാജ് കപൂർ തുടങ്ങി വച്ച ഹോളി ആഘോഷം പിന്നീട് അമിതാഭ്‌ ബച്ചൻ, സുഭാഷ് ഘായ്, ശബാന ആഷ്മി തുടങ്ങി പുതിയ തലമുറയിലെ പ്രിയങ്ക ചോപ്ര, സോനം കപൂർ വരെ നിറങ്ങളുടെ ഉത്സവത്തെ ആഘോഷമാക്കിയവരാണ്.

ഇതിനായി ഇവരെല്ലാം സംഘടിപ്പിച്ചിരുന്ന സ്വകാര്യ പാർട്ടികൾ ബോളിവുഡിലെ ‘ആചാര’മായി മാറി കഴിഞ്ഞിരുന്നു. ഹിന്ദി ചിത്രങ്ങളിലെ ഒരു അവിഭാജ്യ ഘടകം തന്നെയാണ് ഹോളി ആഘോഷങ്ങൾ. ഷോലെ, സിൽസില, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ കഥയിലും ഹോളി ആഘോഷങ്ങളുടെ പങ്കു വലുതാണ്.

വർഷത്തിലൊരിക്കൽ ഇഷ്ടപ്പെട്ടവരുമായി അടിച്ചു പൊളിക്കാനൊരു അവസരം കൂടിയാണ് താരങ്ങൾക്ക് വർണങ്ങൾ വിതറിയുള്ള ഈ ആഘോഷം. എന്നാൽ ഈ വർഷം ബോളിവുഡിലെ താര സുന്ദരി ശ്രീദേവിയുടെ ആകസ്മിക വേർപാടിന്റെ ദുഖത്തിലാണ് ഇന്ത്യൻ സിനിമാ ലോകം.

അതുകൊണ്ടു തന്നെ നിരവധി താരങ്ങൾ തങ്ങളുടെ ഈ വർഷത്തെ ഹോളി ആഘോഷം റദ്ദാക്കിയ വിവരം ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പങ്കു വച്ചു താരങ്ങൾ കൂടാതെ ശ്രീദേവി വസിച്ചിരുന്ന ഗ്രീൻ ഏക്രെസ് കോംപ്ലക്സിലും ഇക്കൊല്ലം ഹോളി ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല.

പതിവിനു വിപരീതമായി പല താരങ്ങളുടെയും ഇൻസ്റ്റാഗ്രാം, ട്വിറ്റെർ തുടങ്ങിയ മാധ്യമങ്ങളിൽ പങ്കു വച്ചത് നിറങ്ങൾ ഇല്ലാത്ത ഹോളി ആഘോഷമായിരുന്നു. ഹോളിയുടെ ആഘോഷത്തിന്റെ തലേന്നുള്ള പരമ്പരാഗതമായ കോലം കത്തിക്കലിന്റെയും കുടുബ പ്രാർത്ഥനയുടെയും ചിത്രങ്ങളാണ് അമിതാഭ് ബച്ചൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here