
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു.
വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ സ്വര്‍ണമാലകളാണ് കവര്‍ന്നത്. പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു കവര്‍ച്ച.
പഴവങ്ങാടിയില്‍ നിന്നാണ് രമയുടെ മാല കവര്‍ന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വച്ചാണ് മനോറാണിയുടെ മാല മോഷണം പോയത്.
ഇരുവരുടെയും പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here