നീരവ് മോദിയുടെ കൈയില്‍നിന്ന് പണം തിരികെ വാങ്ങരുതെന്ന് യുഎസ് കോടതി; നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പിനെ കടം തിരിച്ചുപിടിക്കലില്‍ നിന്നും ഒഴിവാക്കി

നീരവ് മോദിയുടെ കൈയില്‍നിന്ന് പണം തിരികെ വാങ്ങരുതെന്ന് യുഎസ് കോടതിയുടെ ഉത്തരവ്. ഫയര്‍സ്റ്റാര്‍ ഗ്രൂപ്പ് നല്‍കിയ പാപ്പര്‍ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.നീരവ് യുഎസിലുണ്ടെന്ന വാര്‍ത്തകളെ യുഎസ് ഗവണ്‍മെന്റ് തള്ളി.

എന്നാല്‍ നീരവ് മോദിയും മെഹുല്‍ ചോക്സിയും അമേരിക്കയിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ്നടത്തിയ ശേഷം രാജ്യം വിട്ട നീരവ് മോദിക്കായി സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് നീരവ് മോദിക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്നും കടം നല്‍കിയവരെ വിലക്കി യുഎസ് കോടതി ഉത്തരവിറക്കിയത്.

നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പിനെയാണ് കടം തിരിച്ചുപിടിക്കല്‍ നടപടിയില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കിയത്. ഫയര്‍സ്റ്റാര്‍ ഗ്രൂപ്പ് നല്‍കിയ പാപ്പര്‍ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

പാപ്പര്‍ ഹര്‍ജി നല്‍കുന്നതോടെ കടംതിരികെ വാങ്ങല്‍ നടപടികള്‍ക്ക് സ്വാഭാവികമായും വിലക്ക് വരുമെന്നാണ് ന്യൂയോര്‍ക്ക് സൗത്ത് ഡിസ്ട്രിക്ട് കോടതി വ്യക്തമാക്കിയത്.

വിലക്ക് നിലവിലുള്ളപ്പോള്‍ കടം നല്‍കിയവര്‍ക്ക് ഹര്‍ജി നല്‍കുന്നതിനോ, സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനോ,പണം തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനോ സാധിക്കില്ല. വിലക്ക് ലംഘിച്ചാല്‍ പിഴ നല്‍കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ കടം നല്‍കിയവരോട് ഈ മാസം 30ന് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. അതിനിടയില്‍ നീരവ് മോദിയും മെഹുല്‍ ചോക്സിയും യുഎസില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് ഗവണ്‍മെന്റ് തള്ളി.

ഇരുവരും യുഎസില്‍ ഉണ്ടെന്ന് ഉറപ്പില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ നീരവ് മോദിയും മെഹുല്‍ ചോക്സിയും യുഎസി തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News