ദൂരദര്‍ശനില്‍ രാഷ്ട്രീയംകളിച്ച് സ്മൃതി ഇറാനി; ശമ്പളം കൊടുക്കാതെ പകപോക്കല്‍; സ്മൃതിക്കെതിരെ തുറന്നടിച്ച് പ്രസാര്‍ ഭാരതി ചെയര്‍മാന്‍

ഫീസ് ഇനത്തില്‍ സ്വകാര്യ കമ്പനിക്ക് കൊടുക്കാനുള്ള 3 കോടി രൂപ ദേശീയ മാധ്യമമായ ദൂരദര്‍ശന്‍ നല്‍കിയില്ലെന്ന് ആരോപിച്ച് കേന്ദ്രവാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പകപോക്കല്‍.

ചരിത്രത്തിലാദ്യമായിട്ട് കേട്ടു കേള്‍വിപോലുമില്ലാത്ത രീതിയില്‍ പൊതുപ്രക്ഷേപണ സ്ഥാപനമായ പ്രസാര്‍ ഭാരതിയുടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം പോലു വിട്ടുനല്‍കാതെ ഫണ്ടുകള്‍ തടഞ്ഞു വച്ചത്.

മന്ത്രിയുടെ അപ്രതീക്ഷിവും കേട്ടു കേള്‍വിയില്ലാത്തതുമായ ശിക്ഷണ നടപടിയുടെ പരിണതഫലമായി പ്രസാര്‍ ഭാരതി ജീവനക്കാരുടെ ജനുവരി ഫെബ്രുവരി മാസത്തെ വേതനം അത്യാവശ്യ ഫണ്ടില്‍ നിന്നു പോലും എടുക്കാനാകാത്ത സ്ഥിതിയിലാണ് ബോര്‍ഡ്.

ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഏപ്രില്‍ മാസത്തോടെ ബോര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ പ്രകാശ് പറഞ്ഞു. പലിശ നിരക്കുകള്‍ കൂട്ടിയതിന് റിസര്‍വ് ബാങ്ക് ജീവനക്കാരുടെ ശമ്പളം അരുണ്‍ ജയ്റ്റ്ലി തടയുന്നതു പോലെയാണ് സ്മൃതി ഇറാനിയുടെ ഈ നടപടി.

2018-2019 ബഡ്ജറ്റില്‍ പ്രസാര്‍ ഭാരതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 2800 കോടി രൂപ നീക്കിവച്ചിരുന്നു. ഈ തുക വാര്‍ത്താ പ്രക്ഷേപണ വകുപ്പ് വ‍ഴിയാണ് മാസന്തോറും പ്രസാര്‍ ഭാരതിക്ക് ലഭിക്കുന്നത്. ഈ തുകയാണ് ശമ്പളത്തിനും മറ്റും നല്‍കുന്നത്.

ഫണ്ട് നല്‍കുന്നതിന് മുമ്പായി മന്ത്രാലയത്തിന്‍റെ നിരന്തരം ഇടപെടല്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ക‍ഴിഞ്ഞ ഡിസംബറിന് ശേഷം ഫണ്ടുകള്‍ നിരന്തരമായി തടയുന്ന സ്ഥിതി വിശേഷമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെയും വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും സ്വേച്ഛാധിപത്യ മനോഭാവമാണ് ഇതിനു പിന്നിലെന്നും ബോര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News