കെ സുധാകരന്‍ ആശയസംവാദം നടത്താന്‍ പോലും നിലവാരമില്ലാത്തയാള്‍; നിരാഹാരസമരം കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥ; ഗംഭീരമറുപടികളുമായി ഇപി ജയരാജനും പി ജയരാജനും

കണ്ണൂര്‍: കെ സുധാകരന്റെ ആക്ഷേപങ്ങള്‍ക്ക് ചുട്ടമറുപടിയുമായി സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍.

മാനസികവിഭ്രാന്തിയുള്ളയാളെ പോലെ സംസാരിക്കുന്ന സുധാകരന്‍ ആശയസംവാദം നടത്താന്‍ പോലും നിലവാരമില്ലാത്തയാളാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള കെ സുധാകരനെ നിരാഹാരം സമരത്തിനയച്ചത് കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നതെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

സിപിഐഎം നേതാക്കളെ അധിക്ഷേപിച്ചും തനിക്കെതിരെ കേസുകളില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചും കെ സുധാകരന്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കാണ് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ചുട്ട മറുപടി നല്‍കിയത്.

ട്രെയിനില്‍ വച്ച് തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വാടകുണ്ടകള്‍ തന്നെ സുധാകരനെതിരെ മൊഴി നല്‍കിയതാണ്. സൂധാകരനെതിരായ ഗൂഡാലോചനക്കേസ് ഇപ്പോഴും നിലനില്‍ക്കുന്നു.

അതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇപ്പോഴും പ്രതിസ്ഥാനത്തുള്ള സുധാകരനാണ് നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

സുധാകരന്റെ നിരാഹാര പന്തലിലെ ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യം ഗൗരവമായി കാണേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ചെന്നൈയില്‍ വച്ച് സുധാകരന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു

തനിക്കെതിരെ കേസുകളില്ലെന്ന കെ സുധാകരന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന വിശദാശങ്ങളും സിപിഐഎം നേതാക്കള്‍ പുറത്തുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News