മലയാറ്റൂര്‍ പള്ളിയിലെ വൈദികനെ കുത്തിയ കേസ്; പ്രതിയായ കപ്യാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ജോണിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയിലെ വൈദികന്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊന്ന കേസില്‍, പിടിയിലാകും മുന്‍പ് താന്‍  ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതി ജോണി.

തന്നെ പിടികൂടിയ യുവാക്കളോട് ജോണി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തൂങ്ങിമരിക്കാന്‍ ശ്രമിക്കാന്‍ മുണ്ട് പൊട്ടി നെഞ്ചടിച്ച് താഴെ വീഴുകയായിരുന്നുവെന്നും ജോണി ഇവരോട് പറഞ്ഞു.

പളളിയിലെ കപ്യാരായിരുന്ന ജോണി ഇന്നലെയാണ് വൈദികനെ കുത്തികൊന്നത്. കൊലപാതകത്തിന് ശേഷം വനത്തിനുളളിലേക്ക് രക്ഷപ്പെട്ടിരുന്നു.

നീണ്ടനേരത്തെ തിരച്ചിലിനൊടുവില്‍ മലയാറ്റൂര്‍ അടിവാരത്തില്‍ നിന്നാണ് പൊലീസ് ഇയാളെ വലയിലാക്കിയത്.

പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോണിയെ പിടികൂടിയത്. പൊലീസിന് സഹായവുമായി പ്രദേശത്തെ യുവാക്കളുമുണ്ടായിരുന്നു.

ഇവരോടാണ് ജോണി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന വിവരം പറഞ്ഞത്. തീര്‍ത്തും അവശനിലയിലാണ് യുവാക്കള്‍ ഇയാളെ വനത്തിനുള്ളില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മലയാറ്റൂര്‍ കുരിശുമുടിയില്‍വെച്ച് റെക്ടര്‍ സേവ്യര്‍ തേലക്കാട് കുത്തേറ്റ് മരിച്ചത്.

പളളിയില്‍ കപ്യാരായിരുന്ന ജോണി, റെക്ടര്‍ സേവ്യര്‍ തേലക്കാടിന്റെ കാലിലും തുടയിലും കുത്തുകയായിരുന്നു. കുരിശുമുടിയിലെ ആറാം സ്ഥലത്ത് വച്ചാണ് സംഭവം.

മൂന്ന് മാസമായി സസ്‌പെന്‍ഷനിലായിരുന്ന ജോണി, ജോലിയില്‍ തിരിച്ചെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ വൈദികനെ കുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News