ആസിഫലിക്ക് വിശ്രമിക്കാനായി കൊണ്ടുവന്ന കാരവാന്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ആസിഫലിക്ക് വിശ്രമിക്കാനായി കൊണ്ടുവന്ന കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ ഷൂട്ടിങ്ങിനായി എത്തിച്ച കാരവാനാണ് പിടികൂടിയത്. ഇതര രജിസ്ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ ഉപയോഗിക്കുമ്പോള്‍ അടക്കേണ്ട നികുതി നല്‍കാതെയായിരുന്നു ചിത്രത്തിനായി വാഹനം എത്തിച്ചിരുന്നത്.

ഇക്കാരണത്താലാണ് വാഹനം പിടിച്ചെടുത്തത്. കൊച്ചി സ്വദേശിയാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാരവന്‍ ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോട്ടോര്‍ വെഹിക്കിള്‍ കസ്റ്റഡിയില്‍ എടുത്തത്. 21,500 രൂപ പിഴ അടച്ചതിനെത്തുടര്‍ന്ന് വാന്‍ തിരിച്ചു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here