ത്രിപുരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കൃഷ്ണപൂര്‍ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ ഖഗേന്ദ്ര ജമാതിയ (64) അന്തരിച്ചു.

ദില്ലി ആള്‍ ഇന്ത്യാ ഇന്‍സിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഖഗേന്ദ്ര ജമാതിയ അന്തരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിടയില്‍ ഗുരുതര രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

1983ല്‍ സിപിഐഎം അംഗമായ അദ്ദേഹം 1988 മുതല്‍ ആറു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മൃതദേഹം ദില്ലിയില്‍ നിന്നും സംസ്ഥാനത്ത് കൊണ്ടുവന്ന് സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News