കോണ്‍ഗ്രസിനൊപ്പം നിന്ന് ബിജെപിയെ എതിര്‍ത്താല്‍ ജനപിന്തുണ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടു

മലപ്പുറം: കോണ്‍ഗ്രസിനൊപ്പം നിന്ന് ബിജെപിയെ എതിര്‍ത്താല്‍ ജനപിന്തുണ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടു കഴിഞ്ഞതായും പിണറായി പറഞ്ഞു.

ബിജെപിക്കെതിരെ വിശ്വാസ്യതയുള്ള ബദല്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസിനാവില്ല. നവ ഉദാരവത്കരണ നയങ്ങളുടെയും സാമ്രാജ്യത്വദാസ്യ നയത്തിന്റെയും പ്രയോക്താക്കളാണ് കോണ്‍ഗ്രസ്.

ബാബറി മസ്ജിദ് ധ്വംസനത്തിലടക്കം ഹിന്ദുത്വ വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ആക്രമണോത്സുക വര്‍ഗീയതക്ക് വഴിമരുന്നിട്ടത് കോണ്‍ഗ്രസിന്റെ ഈ നയങ്ങളാണ്.

ഇതുള്‍ക്കൊണ്ടു മുന്നോട്ടുപോകുകയാണ് വര്‍ത്തമാന കാലത്തെ ഇടതുപക്ഷത്തിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതക്കു ബദലാകാനുള്ള പ്രവര്‍ത്തന പദ്ധതിയോ നയങ്ങളോ കോണ്‍ഗ്രസിനില്ല. ബിജെപിക്കെതിരെ ശരിയായ ബദല്‍ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷമാണ്.

വര്‍ഗീയതയെയും നവലിബറല്‍ സാമ്പത്തിക നയങ്ങളെയും സമ്രാജ്യത്വ ദാസ്യ നിലപാടുകളെയും ഇടതുപക്ഷം എതിര്‍ക്കുന്നു.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗ്ഗീയതക്കും എതിരായി ജനാധിപത്യ ശക്തികളെ അണിനിരത്താന്‍ ഇടതുപക്ഷത്തിനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News