അനുഷ്‌ക ശര്‍മയുടെ പാരിയ്ക്ക് വിലക്ക്

ഇസ്ലാമാബാദ്: അനുഷ്‌ക ശര്‍മ നായികയായി എത്തുന്ന പുതിയ ചിത്രം പാരി’ക്കു വിലക്ക് കല്‍പ്പിച്ച് പാക്കിസ്താന്‍. ചിത്രത്തില്‍ മുസ്ലീം വിരുദ്ധതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പാരിക്ക് വിലക്ക് കല്‍പ്പിച്ചത്.

ഇസ്ലാമിക് ചരിത്രത്തിന് എതിരായാല്‍ ഏതൊരു സിനിമയാണെങ്കിലും നിരോധിക്കുമെന്നു് പാക് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി. മുസ്ലീം മതത്തെയും ഖുറാനെയും വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പാക്ക് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കുന്നത്.

കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തില്‍ അനുഷ്‌ക കാഴ്ചവക്കുന്നത്.അനുഷ്‌ക ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്ലേറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News