മാണിക്യമലരായ പൂവിയ്ക്ക് ശേഷം അഡാര്‍ ലൗവ്വിലെ അടുത്ത ഗാനം; ഇതും പ്രണയം തന്നെ

മാണിക്യമലരായ പൂവിയെയും പ്രിയ വാര്യരെയും അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. അത്രയേറെപ്പേരാണ് ആ ഒരൊററ പാട്ടിലും കണ്ണിറുക്കലിലും നില തെറ്റി വീണത്.
ഒറ്റ ഗാനത്തിലൂടെ ഇത്രയേറെ ജന ശ്രദ്ധ നേടിയ മറ്റൊരു താരമോ ഗാനമോ ഈ അടുത്തൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.

ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച മാണിക്യമലരായ പൂവിയ്ക്ക് ശേഷം അടുത്ത ഗാനവും പുറത്തു വിടാന്‍ ഒരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാനാണ് ഇക്കാര്യം പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഷാന്‍ പുറത്തു വിട്ടിട്ടുണ്ട്.

പാട്ടിന്റെ മിക്‌സിങ് വേളയില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ ഫേസ്ബുക്കിലൂടെയാണ് ഷാന്‍ പുറത്തു വിട്ടത്. പാട്ടിന്റെ ആദ്യ ഭാഗമാണ് ഷാന്‍ വീഡിയോയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ആദ്യ ഗാനം പോലെ തന്നെ  ഈ ഗാനത്തെയും ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

https://www.facebook.com/shaanrahman/videos/10156172008687495/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News