വില്ലന്‍ ഇനി നായകന്‍

നിവിന്‍ പോളിയുടെ ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ വില്ലന്‍ അശ്വിന്‍ കുമാര്‍ ആദ്യമായി നായകനായെത്തുന്ന ചാര്‍മിനാര്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

നവാഗതനായ അജിത് സി ലോകേഷ് ആണ് ചാര്‍മിനാര്‍ തിരക്കഥയെ‍ഴുതി സംവിധാനം ചെയ്യുന്നത്. അശ്വിനെ കൂടാതെ ഹേമന്ദ് മേനോനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെന്നിന്യന്‍ സുന്ദരി ഹര്‍ഷികയാണ് ചിത്രത്തിലെ നായിക.

സെവന്‍ ജെ ഫിലിംസിന്‍റെ ബാനറില്‍ സിറാജുദ്ദീന്‍ നിര്‍മ്മിച്ചിരിക്കുന്ന ചാര്‍മിനാറിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഫൈസന്‍ വി ഖാലിദാണ്. ജോഫി തരകന്‍റെ വരികള്‍ക്ക് ജെസിന്‍ ജോര്‍ജ് ഈണം നല്‍കിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News