ശ്രീദേവിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാംഗോപാല്‍ വര്‍മ; ആരാകും നായിക?

ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണവാര്‍ത്ത ഒരു ഞെട്ടലോടെയാണ് ലോകം അംഗീകരിച്ചത്. തങ്ങളുടെ പ്രിയതാരത്തെ ഇനി അഭ്രപാളിയില്‍ കാണാന്‍ ക‍ഴിയാത്തതിന്‍റെ സങ്കടത്തിലാണ് ആരാധകവൃന്ദം. ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും പുറത്തു വരുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും പ്രിയ നടി ശ്രീദേവിയുടെ ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാം ഗോപാല്‍ വര്‍മയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു ക‍ഴിഞ്ഞു. എന്നാല്‍ ആരാവും ശ്രീദേവിയെ അവതരിപ്പിക്കുകയെന്ന കാര്യത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ല.

വിവാദങ്ങളുടെ തോ‍ഴനായ വര്‍മ ശ്രീദേവിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ പുതിയ വിവാദം എന്തെന്നായിരിക്കും പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News