ത്രിപുരയില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രകാശ് കാരാട്ട്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

അഗര്‍ത്തല: ത്രിപുരയില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഐമ്മിന് സാധിക്കുമെന്നും ഇടതുമുന്നണി വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

അടിത്തറ തകര്‍ന്ന കോണ്‍ഗ്രസുമായി ത്രിപുരയില്‍ ഒരു സഖ്യത്തിനും സിപിഐഎം ഇല്ലെന്ന് എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. ത്രിപുരയില്‍ തൂക്ക് സഭയ്ക്ക് സാധ്യതയില്ലെന്നും ഇടതുമുന്നണി കേവല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News