ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം; ഒരു വര്‍ഷം കൊണ്ട് അദാനിക്ക് വര്‍ധിച്ചത് 109 % സമ്പത്ത്

ഷാങ്ഹായി ആസ്ഥാനമായുള്ള ഹുറുണ് ആഗോള സമ്പന്നരുടെ പട്ടിക പുറത്തു വിട്ടപ്പോള്‍ 68 രാജ്യങ്ങളില്‍ നിന്നായി 2694 ശതകോടീശ്വരന്മാര്‍ ഇടം പിടിച്ചു.

2018ല്‍ ആഗോള സമ്പത്തില്‍ 31 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് ഏകദേശം 10.5 ട്രില്ലിയണ്‍ അമേരിക്കന്‍ ഡോളര്‍. ലോകത്തിന്‍റെ മൊത്ത ആഭ്യന്തരോല്‍പാദനത്തിന്‍റെ 13.2 ശതമാനത്തോളമാണ് ഇവരുടെ സംഭാവന.

പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ആമസോണ്‍ സ്ഥാപകനും സി ഇ ഓയുമായ ജെഫ് ബസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനയി തുടരും.
ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 31 പേരേ കൂടി നല്‍കി ഇന്ത്യ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം 131 ആയി.

ശതകോടീശ്വരന്മാരുടെ വര്‍ഷം

സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 30ല്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ചൈനയിലെയും രണ്ടില്‍ കൂടുതല്‍ നഗരങ്ങളും ഇടംപിടിച്ചു.ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ചൈനയില്‍ നിന്നാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കയും ചൈനയും തമ്മിലായിരുന്നു ശക്തമായ മത്സരം നടന്നിരുന്നത്. ഈ വര്‍ഷം 819 ശതകോടീശ്വരന്മാരെ സംഭാവന ചെയ്താണ് ചൈന ശ്രദ്ധാ കേന്ദ്രമാകുന്നത്. അതേ സമയം അമേരിക്കയില്‍ 571 ശതകോടീശ്വരന്മാര്‍ മാത്രമാണുള്ളത്.

ആമസോണിന്‍റെ ജെഫ് ബസോസാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി. വാരന്‍ ബഫറ്റും ബില്‍ ഗെയ്റ്റസുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

മൂന്നാം സ്ഥാനത്ത് ഇന്ത്യ

2018 ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് നല്ലൊരു വര്‍ഷമാണ് . രാജ്യത്തില്‍ അവരുടെ എണ്ണം 100ല്‍ നിന്നും 131 ആയി ഉയര്‍ന്നു. ഇന്തന്‍ വംശജരുടെ കണക്ക് കൂടി നോക്കിയാല്‍ സംഖ്യ 170 ആകും.
രേഖകള്‍ പ്രകാരം 19 കോടീശ്വരന്മാരും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് നിന്നുള്ളവരാണ്.

കോടീശ്വരന്മാരില്‍ ഏറ്റവും വേഗം വളര്‍ച്ച നേടിയത് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 109ശതമാനത്തിന്‍റെ വളര്‍ച്ചയാണ് അദാനി ഗ്രൂപ്പ് നേടിയത്.ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍ 66 വയസ്സുള്ള റിലയന്‍സ് ഗ്രൂപ്പിന്‍റെ ഡയറക്ടര്‍ മുകേഷ് അംബാനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News