ത്രിപുരയില്‍ കോണ്‍ഗ്രസിന് ‘വട്ടപൂജ്യം’; ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും ലഭിച്ചത് 500ല്‍ താഴെ വോട്ട്

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.

2013ല്‍ പത്ത് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായി. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 500ല്‍ താഴെയാണ് ലഭിച്ച വോട്ട്.

ഇത്തവണ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് ചിത്രത്തിലില്ലായിരുന്നു. ഒരു എംഎല്‍എ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായില്ല. എല്ലാവരും ബിജെപി സ്ഥാനാര്‍ത്ഥികളായാണ് മത്സരിച്ചത്.

2013ല്‍ ഐഎന്‍ടിപിയുമായി ചേര്‍ന്ന് സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്. ഐഎന്‍ടിപിക്ക് 7.6 ശതമാനവും കോണ്‍ഗ്രസിന് 36.5 ശതമാനവും വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് ശതമാനത്തില്‍ താഴെയാണ് കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News