ഒടുവില്‍ ദിവ്യസാക്ഷയ്ക്കു വേണ്ടി വിജയ് എത്തി; സാധാരണക്കാരനിലും സാധാരണക്കാരനായി

താര രാജാവെന്ന യാതൊരു തലക്കനവുമില്ലാത്ത സൂപ്പര്‍ താരമാണ് വിജയ്. തമിഴ് മക്കളുടെ ഇളയ ദളപദി.വിജയ്യുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

മകള്‍ ദിവ്യ സാക്ഷയുടെ ബാഡ്മിന്റന്‍ മല്‍സരം കാണാനായി കാണികള്‍ക്കൊപ്പം സാധാരണക്കാരനില്‍ സാധാരണക്കാരനായി ഇരിക്കുന്ന വിജയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നത്.

വളരെ സാധാരണക്കാരനായി ഗാലറിയില്‍ ഇരുന്ന് മകളുടെ കളി ആസ്വദിക്കുകയാണ് വിജയ്. നേരത്തെ തല അജിത് തന്റെ മക്കളുടെ സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ദിവ്യ സാക്ഷ നേരത്തെ വിജയുടെ തന്നെ തെറിയിലൂടെ അതിഥി വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു. ബാഡ്മിന്റെണ്‍ കളിക്കുന്ന ദിവ്യയുടേ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News