ഹൈടെക് എടിഎം കവര്‍ച്ച; റുമേനിയന്‍ സ്വദേശിയെ തലസ്ഥാനത്തെത്തിച്ചു

തിരുവനന്തപുരത്തെ ഹൈടെക് ATM കവർച്ചാ കേസിൽ ഉൾപ്പെട്ട ഒരു റുമേനിയന്‍ സ്വദേശിയെ തലസ്ഥാനത്തെത്തിച്ചു. ഐനട്ട് അലസാൻഡ്രു മറീന എന്ന റുമേനിയന്‍ സ്വദേശിയെ ഇന്‍റപോള്‍ സഹായത്തോട് കൂടിയാണ് കേരളാ പോലീസ് പിടകൂടിയത്.

2016 ആഗസ്റ്റ് 8 നാണ് ആണ് റുമേനിയൻ സ്വദേശികൾ ചേർന്ന് വെള്ളയമ്പലം ആൽത്തറയിലെ എസ് ബി ഐ ATM സ്കമ്മർ മെഷീൻ ഉപയോഗിച്ച് തകർത്ത് പണം കവര്‍ന്നത്. ഈ സംഭവത്തിന് പിന്നാലെ ഗബ്രിയൽ മറിയൻ എന്ന ഒന്നാം പ്രതിയെ സംഭവത്തിന് പിന്നാലെ മുബൈയിൽ നിന്ന് കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ കൂട്ടു പ്രതികള്‍ വിദേശത്തേക്ക് കടന്നതിനാല്‍ ഇവരെ പിടികൂടുന്നതാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ ഐനട്ട് അലസന്‍ഡു മറീനോ എന്ന റുമേനിയന്‍ സ്വദേശിയെ ഇന്‍റപോള്‍ സഹായത്തോട് കൂടിയാണ് കേരളാ പോലീസ് പിടകൂടിയത്. സമാനമായ തട്ടിപ്പ് നടത്തായിട്ടാണ് അലസാൻഡ്രു മറീന നിക്കാരാഗ്വയില്‍ എത്തിയത്. നിക്കാരാഗ്വയില്‍ പോയി അന്വേഷണ ഉദ്യോഗസ്ഥരായ കെ.ഇ ബൈജു, സുരേഷ് കുമാര്‍ ,മണികണഠ്ന്‍ എന്നീവരാണ് പ്രതിയെ തലസ്ഥാനത്തെത്തിച്ചത് .

കേരളാ പോലീസിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ട വിദേശിയെ മറ്റൊരു രാജ്യത്ത് പോയി അറസ്റ്റ് ചെയ്ത് കേരളത്തിലെത്തക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹറ വാര്‍ത്താസമ്മേളനത്തില്‍ വ്യകത്മാക്കി

കേസിലെ മറ്റൊരു പ്രതിയായ പൊപെസ്ക്യു ഫളോറിനെ ജര്‍മ്മനിയില്‍ നിന്നും , ക്രിസ്റ്റന്‍ വിക്ടര്‍ എന്ന മറ്റൊരു പ്രതിയെ ബ്രിട്ടണിലും ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയും വൈകാതെ കേരളത്തിലെത്തിക്കുമെന്ന് ലോക്നാഥ് ബെഹറ അറിയിച്ചു.

ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളിലേക്ക് മുങ്ങുന്ന പ്രതികളെ പിടികൂടാന്‍ അന്തര്‍ദേശീയ സെല്‍ ഐജി ശ്രീജിത്തിന്‍റെ നേത്ൃത്വത്തില്‍ ആരംഭിച്തതായി ഡിജിപി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel