മധുവിന്റെ കൊലപാതകം; 11 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച് 4 ദിവസത്തേക്കാണ് പ്രതികളെ തെളിവെടുപ്പിനായി കോടതി കസ്റ്റഡിയില്‍ വിട്ടത്.

മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന 16 പ്രതികളില്‍ 11 പേരെയാണ് ഈ മാസം 7 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ പ്രതികളെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

വനത്തില്‍ നിന്ന് മധുവിനെ പിടികൂടിയ മുഖ്യ പ്രതികളെ മധു താമസിച്ചിരുന്ന ഗുഹയിലെത്തിച്ച് തെളിവെടുക്കും. ഇതോടൊപ്പം മുക്കാലിയിലും തെളിവെടുപ്പ് നടത്തും. മറ്റ് അഞ്ച് പ്രതികളെ കൂടി തെളിവെടുപ്പിനായി വിട്ടു നല്‍കുന്നതിനായി അടുത്ത ആഴ്ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

കേസില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമം. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ മാര്‍ച്ച് 6 ന് കോടതി പരിഗണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News