ത്രിപുരയില്‍ ബിജെപി നേടിയത് പണവും സ്വാധീനവും ഉപയോഗിച്ചുള്ള വിജയമെന്ന് സിപിഐഎം; തുടര്‍ന്നും ത്രിപുരയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും; പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി

ദില്ലി: ത്രിപുരയില്‍ ബിജെപി നേടിയത് പണവും സ്വാധീനവും ഉപയോഗിച്ചുള്ള വിജയമെന്ന് സിപിഐഎം പിബി.

പണവും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയാണ് ബിജെപി ചെയ്തതെന്നും പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇടതു വിരുദ്ധ ചേരിയിലുള്ള കോണ്‍ഗ്രസ് അടക്കമുള്ളവരുടെ വോട്ടുകള്‍ ധ്രുവീകരിച്ചു. ത്രിപുരയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും സിപിഐഎം വ്യക്തമാക്കി.

പരാജയം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സിപിഐഎമ്മിനെയും ഇടതുപക്ഷത്തേയും പിന്തുണച്ച 45ശതമാനം വോട്ടര്‍മാരോട് പാര്‍ട്ടി നന്ദി പറയുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വിഘടനവാദികളായ ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണ്ണമായും മറിക്കാന്‍ കഴിഞ്ഞതുമാണ് ത്രിപുരയില്‍ ബിജെപിയെ വിജയിലെത്തിച്ചത്.

31ശതമാനം വരുന്ന ഗോത്ര വിഭാഗ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടായി. കേന്ദ്ര അധികാരമുപയോഗിച്ച് വന്‍തോതില്‍ പണമൊഴുക്കിയുള്ള പ്രചാരണവും വോട്ടുകള്‍ നേടാന്‍ ബിജെപിയെ സഹായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel