നിഷ്‌കളങ്കമായ ചിരികണ്ട് നിവിന്‍പോളി പാവമാണെന്ന് കരുതരുത്; കൊച്ചുണ്ണിയുടെ ലൊക്കേഷനിലെ അനുഭവം തുറന്നുപറഞ്ഞ് പ്രിയ ആനന്ദ്

സ്വതസിദ്ധമായ അഭിനയ ശൈലയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ യുവ നടനാണ് നിവിന്‍പോളി. നിഷ്‌കളങ്കമായ ചിരിയാണ് നിവിന്റെ ഏറ്റവും വലിയ മുതല്‍കൂട്ട്. പല ചിത്രങ്ങളുടെയും വിജയഘടകങ്ങളിലൊന്ന് നിവിന്റെ ചിരിയാണ്.

കായംകുളത്തുകാരുടെ പ്രിയങ്കരനായ കള്ളനായിരുന്ന കൊച്ചുണ്ണിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായെത്തുന്നുവെന്നതും ചിത്രത്തിന്റെ ഹൈലറ്റാണ്.

ദക്ഷിണേന്ത്യയിലെ താരസുന്ദരി പ്രിയആനന്ദാണ് നായികാവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ രംഗത്തെത്തിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങളടക്കം വിവരിച്ചാണ് താരം വിശേഷങ്ങള്‍ പങ്കിട്ടത്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് പറഞ്ഞ പ്രിയ നിവിനെക്കുറിച്ചും വാതോരാതെ സംസാരിച്ചു. നിവിന്റെ ചിരിയെക്കുറിച്ചാണ് പ്രിയ ആദ്യം പറഞ്ഞത്. നിഷ്‌കളങ്കമായി ചിരിക്കുന്നത് കണ്ട് നിവിന്‍ പാവമാണെന്ന് ആരും കരുതരുത്.

കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ പിന്നെ നിവിന്റെ കഴിവ് കാണാമെന്നും പ്രിയ വ്യക്തമാക്കി. മലയാളത്തിലും തമിഴിലും ഹിറ്റായ നേരം എന്ന ചിത്രത്തിലൂടെയാണ് നിവിനെ തനിക്ക് ഇഷ്ടമായതെന്നും താരം തുറന്നുപറഞ്ഞു.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ കുറിച്ചും പ്രിയക്ക് വലിയ മതിപ്പാണ്. ചലച്ചിത്രപ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് കായംകുളം കൊച്ചുണ്ണിക്കായി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel