‘എന്റെ അമ്മ..’; ശ്രീദേവിയെ അനുസ്മരിച്ച് മകള്‍ ജാന്‍വി

അന്തരിച്ച നടി ശ്രീദേവിയെ അനുസ്മരിച്ച് മകള്‍ ജാന്‍വി കപൂര്‍. ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്ത ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് ജാന്‍വി അമ്മയെ അനുസ്മരിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.

ജാന്‍വിയുടെ വാക്കുകള്‍:

പൂര്‍ണ്ണമായി ഹൃദയം കാര്‍ന്നു തിന്നുന്ന ശൂന്യതയോടെ വേണം ഇനി ജീവിക്കാനായിട്ട് എന്നു എനിക്ക് അറിയാം. പക്ഷേ ഈ ശൂന്യതയിലും അമ്മയുടെ സ്‌നേഹം എനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്.

ദുഃഖത്തിലും വേദനയിലും അമ്മ സംരക്ഷണ കവചമായി നില്‍ക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. എപ്പോള്‍ മിഴി പൂട്ടുമ്പോഴും നല്ല കാര്യങ്ങള്‍ മാത്രമാണ് എന്റെ മനസില്‍ തെളിയുന്നത്.

അതിനു കാരണം അമ്മയാണെന്ന് എനിക്ക് അറിയാം. ഞങ്ങളുടെ ജീവിതത്തിന്റെ അനുഗ്രഹമായിരുന്നു അമ്മ. പരിശുദ്ധമായ സ്‌നേഹത്തിന്റെ നിറകുടമായിരുന്നു അവര്‍.

എന്റെ സുഹൃത്തുക്കള്‍ എപ്പോഴും പറയുന്ന കാര്യമാണ് ഞാന്‍ എല്ലാ വേളയിലും സന്തുഷ്ടയാണ് എന്നത്. ഇപ്പോള്‍ അതിനു പിന്നിലെ കാരണം അമ്മയായിരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. ആളുകള്‍ എന്തു പറഞ്ഞാലും പ്രശ്‌നമില്ലായിരുന്നു.

ഒന്നും വലിയ പ്രശ്‌നമായി അനുഭവപ്പെട്ടില്ല. ഓരോ ദിവസവും വിരസതയിലായിരുന്നു. കാരണം എനിക്ക് അമ്മയുണ്ടായിരുന്നു. അമ്മയുടെ സ്‌നേഹം എന്നെ വലയം ചെയ്തിരുന്നു. എന്റെ ആത്മാവിന്റെ അംശവും ആത്മസുഹൃത്തുമാണ് അമ്മ.

എല്ലാവര്‍ക്കും ഉപകാരങ്ങള്‍ ചെയ്യുന്നതിനായി അമ്മ ആഗ്രഹിച്ചിരുന്നു. എനിക്ക് അമ്മയ്ക്ക് മതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കണം. എല്ലാ ദിനവും രാവിലെ അമ്മ എനിക്ക് അഭിമാനമായിരിക്കുന്നതു പോലെ അമ്മയക്ക് ഞാന്‍ അഭിമാനമായി മാറുന്നത് സ്വപ്‌നം കാണുന്നുണ്ട്.

ദിനവും ഇനിയും ആ സ്വപനം ഞാന്‍ കാണും. കാരണം അമ്മ എന്റെ കൂടെയുണ്ട്. എനിക്ക് അത് അനുഭവപ്പെടുന്നുണ്ട്. എന്റെയും പപ്പയുടെയും ഖുഷിയുടെയും കൂടെ അമ്മയുണ്ട്. അമ്മ ഞങ്ങളില്‍ പതിപ്പിച്ച മുദ്ര ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel