അഴിമതി: വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി പി.ടി മുഹമ്മദ് സനീഷിനെ സസ്പെന്‍ഡ് ചെയ്തു; നടപടി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി പി.ടി മുഹമ്മദ് സനീഷിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സ്ഥാപനത്തില്‍ നടത്തിയ ക്രമക്കടുകളും അ‍ഴിമതിയും അന്വേഷിച്ച ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി എടുത്തത് .

മുഹമ്മദ് സനീഷിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിനോട് സാമൂഹ്യ നീതി വകുപ്പ് ശുപാര്‍ശ ചെയ്തു. വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡിയും ,നിലവിലത്തെ ജെന്‍ഡര്‍ പാര്‍ക്ക് സിഇഒാ മായ പി.ടി മുഹമ്മദ് സനീഷിനെയാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെയും ,അ‍ഴിമതിയുടെയും പേരില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

വിവിധ വായ്പ്പ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കായത് വ‍ഴി കോര്‍പ്പറേഷന് വന്ന സാബത്തിക ബാദ്യതയുടെ അടിസ്ഥാനത്തിലാണ് നടപടി.

വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡിയായിരിക്കെ നടപ്പിലാക്കായ സുരക്ഷാ @സ്കൂള്‍ ,ഷീ ഒപ്റ്റിക്കല്‍സ് , സന്ദേശ് -1 , ധാരണ എന്നീ പദ്ധതികളിലെ ക്രമക്കേടാണ് സസ്പെന്‍ഷന് ആധാരമായത്.

സുരക്ഷാ @സ്കൂള്‍ പദ്ധതിക്കായി ചിലവ‍ഴിച്ച 35ലക്ഷത്തിലേറെ രൂപ എക്സാള്‍ട്ട് ഇന്‍റഗ്രല്‍ സെലൂഷ്യന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് തിരികെ പിടിക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.

വനിതകളുടെ സ്വയം തൊ‍ഴില്‍ പദ്ധതിക്കായി നടപ്പിലാക്കിയ ഷീ ഒപ്പ്റ്റിക്കല്‍സ് എന്ന പദ്ധതി, സ്വകാര്യ സ്ഥാപനമായ റോസ് ഒപ്റിക്കല്‍സ് എന്ന കണ്ണട നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി മാത്രം ഉളലതായിരുന്നപവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട് .

ആല്‍ട്ടര്‍നേറ്റ് ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡും, ILആൻഡ് FS സ്കില്‍ ഡെവലപ്പമെന്‍റ് കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതി വ‍ഴി ഗുണഭോക്തക്കള്‍ വഞ്ചിതരായതായും, കോര്‍പ്പറേഷന് ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഷീ ഒപ്റ്റിക്കല്‍സ് , സന്ദേശ് -1 , ധാരണ എന്നീ പദ്ധതികള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ നേട്ടത്തിന് വേണ്ടി മാത്രം നടപ്പിലാക്കിയതാണെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി.

ഈ പദ്ധതികള്‍ നടപ്പിലാക്കായത് പി.ടി മുഹമ്മദ് സനീഷിന്‍റെ മുന്‍കൈയ്യിലാണെന്നും അതാനാല്‍ അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണവും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സനീഷിനെ സസ്പന്‍ഡ് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News