രാജാവിന്റെ മകന്‍ വീണ്ടും; പ്രണവിന്റെ രണ്ടാം ചിത്രം പ്രഖ്യാപിച്ചു; സംവിധായകനായി അരുണ്‍ ഗോപി

സൂപ്പര്‍ സ്റ്റാറിന്റെ സൂപ്പര്‍ മകന്‍. മോഹന്‍ ലാല്‍ എന്ന സൂപ്പര്‍ താരത്തിനോടുള്ള സ്നേഹത്തിന്റെയും ആരാധനയുടെയും ഒരു ഭാഗം പ്രണവിനും ആരാധകര്‍ നല്‍കിയിട്ടുണ്ട്. പ്രണവിന്റെ ആദ്യ ചിത്രം ആദിയെ ജനം ഏറെ പ്രതീക്ഷയോടെയാണ് കണ്ടതും ഏറ്റെടുത്തതും.

ആരാധകരെ നിരാശരാക്കാതെ ആദിയില്‍ പ്രണവ് മികച്ച പ്രകടനം കാഴ്ചവെച്ച് അച്ഛന്റെ മകന്‍ തന്നെയെന്ന് തെളിയിച്ചു. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. എന്നാല്‍ പിന്നീട് പ്രണവ് സിനിമയെ ഉപേക്ഷിച്ചോ എന്ന രീതിയില്‍ പോലും വാര്‍ത്ത ഉയര്‍ന്നു.

അദ്യൂഹങ്ങള്‍ക്ക് വിട നല്‍കി ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
യുവസംവിധായന്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

അരുണിന്റെയും പ്രണവിന്റെയും രണ്ടാമത്തെ ചിത്രമാവും ഇത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ സംവിധാനവും കഥയുമൊരുക്കുന്നത് അരുണ്‍ ഗോപിയാണ്. നേരത്തെ ദിലീപ് നായകനായി എത്തിയ രാമ ലീലയായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here