ടി വി ക്ക് വില കൂടും

ടെലിവിഷനുകള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മ്മാണ കമ്പനികള്‍. കേന്ദ്രബജറ്റില്‍ കസ്റ്റംസ് നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ പ്രമുഖ ടെലിവിഷന്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. രണ്ട് ശതമാനം മുതല്‍ ഏ‍ഴ് ശതമാനം വരം വില വര്‍ധനവുണ്ടാകുമെന്നാണ് നിര്‍മ്മാണ കമ്പനികള്‍ അറിയിക്കുന്നത്.

വിലവര്‍ധനവ് നിലവില്‍ വരുന്നതോടെ വ്യാപാരത്തില്‍ വന്‍ ഇടിവുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കാനായി ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സിഇഎംഎ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച ആരംഭിച്ചു ക‍ഴിഞ്ഞു. എല്‍.ഇ.ഡി/ഒ.എല്‍.ഇ.ഡി ടിവികള്‍ക്ക് 2 മുതല്‍ ഏഴ് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ്.പാനസോണിക് ആലോചിക്കുന്നത്.

പുതിയ ബജറ്റിലെ നികുതി വര്‍ധന 15 ശതമാനത്തില്‍ നിന്നും പത്ത് ശതമാനമായെങ്കിലും കുറയ്ക്കണമെന്നാണ് ടിവി നിര്‍മ്മാതക്കള്‍ ഇപ്പോള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here