വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട മുഖ്യമന്ത്രി പിണറായിയെ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു

ചെന്നൈ അപ്പോളോ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ കമൽ ഹാസൻ സന്ദർശിച്ചു. മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെയാണ് സ്വാഭാവിക വൈദ്യപരിശോധനയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്.

പിണറായിയുടെ അടുത്ത സുഹൃത്ത് കൂടിയായ കമല്‍ ആശുപത്രിയിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചു. അടുത്തിടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമല്‍ പിണറായിയെ ഗുരുസ്ഥാനത്താണ് കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. കമലിന്‍റെ രാഷ്രീയ പ്രഖ്യാപന വേദിയില്‍ മുഖ്യമന്ത്രി പിണറായിയുടെ ആശംസ വലിയ ശ്രദ്ധനേടിയിരുന്നു.

വൈദ്യ പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രി ആശുപത്രി വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News