ഒടുവില്‍ ആ മാറ്റവുമായി ഫെയ്സ്ബുക്ക്

ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഫെയ്സ്ബുക്ക് ഫെയ്സ് റെക്കഗ്നിഷന്‍ ടൂളുമായി രംഗത്ത്.

ഒരു ഫെയ്സ്ബുക്ക് ഉപയോക്താവിന്‍റെ ചിത്രം അയാളറിയാതെ മറ്റാരെങ്കിലും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അതയാളെ അറിയിക്കുന്നതാണ് ഈ സംവിധാനം.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിലുള്ള ആള്‍ക്കാരുടെ മുഖം തിരിച്ചറിയുന്ന സംവിധാനം നിലവില്‍ ഫെയ്സ്ബുക്കിലുണ്ട്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഒരാളറിയാതെ ആരെങ്കിലും അയാളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ അക്കാര്യം അയാളെ അറിയിക്കുന്നത്.

സെറ്റിങ്സില്‍ ഇതിനായി ഫെയ്സ് റെക്കഗ്നിഷന്‍ എന്ന പേരില്‍ പ്രത്യേക ഓപ്ഷന്‍ തയാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യണോ വേണ്ടയോ എന്നുള്ള കാര്യം ഉപയോക്താവിന് തീരുമാനിക്കാം.

ഈ ആപ്പ് ആക്ടിവേറ്റ് ചെയ്താല്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും അവരെ ടാഗ് ചെയ്യുന്ന ചിത്രങ്ങളും ഫെയ്സ്ബുക്ക് പരിശോധനയിലായിരിക്കും. ഇതിലൂടെ ഉപയോക്താക്കളുടെ ചിത്രം മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് തിരിച്ചറിയാന്‍ ഫെയ്സ്ബുക്കിന് സാധിക്കും.

ചിത്രങ്ങളുടെ ദുരുപയോഗം കുറക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നത്. വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതും റിവഞ്ച് പോണോഗ്രഫിയുമെല്ലാം തടയാനും ഈ ഫീച്ചറിന് ക‍ഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News