കൊച്ചിയിലെ ഇതര സംസ്ഥാന തൊ‍ഴിലാളിയുടെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ഇതരസംസ്ഥാനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

കൊല്ലപ്പെട്ട ഗുര്‍ദീപ് സിങ്ങിന്‍റെ സുഹൃത്തുക്കളായ അവതാര്‍ സിങ്ങ്, ഗുര്‍മേത് സിങ്ങ്, ഗുര്‍ജിന്ദര്‍ സിങ്ങ് എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. അതേ സമയം കൊല്ലപ്പെട്ട ഗുര്‍ദീപ് സിങ്ങിന്‍റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു.

ഇക്ക‍ഴിഞ്ഞ 28നാണ് സംഭവം. അതെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

മെട്രൊ നിര്‍മ്മാണത്തൊ‍ഴിലാളിയായാണ് പഞ്ചാബ് സ്വദേശി ഗുര്‍ദീപ് സിങ്ങ് കൊച്ചിയിലെത്തിയത്. മെട്രൊ തൊ‍ഴിലാളിയായ സുഹൃത്ത് അവതാര്‍ സിങ്ങിന്‍റെ ക്ഷണപ്രകാരമാണ് 27ന് ഗുര്‍ദീപ് സിങ്ങ് എത്തിയത്. എറണാകുളം പുത്തന്‍കുരിശില്‍ മറ്റ് രണ്ട് സുഹൃത്തുക്കളായ ഗുര്‍മേത് സിങ്ങിനും ഗുര്‍ജിന്ദര്‍ സിങ്ങിനുമൊപ്പമായിരുന്നു താമസം. വലിയ മദ്യപാനിയായിരുന്ന ഗുര്‍ദീപ് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളുമായി വ‍ഴക്കിട്ടു.

വ‍ഴക്ക് പിന്നീട് കയ്യാങ്കളിയായി.  തീര്‍ത്തും അക്രമാസക്തനായ ഗുര്‍ദീപിനെ നിയന്ത്രിക്കാന്‍ ക‍ഴിയാതായതോടെ സുഹൃത്തുക്കള്‍ ഇയാളെ പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച് മുറിയില്‍ കെട്ടിയട്ടു. എന്നിട്ടും അക്രമം തുടര്‍ന്നതോടെ സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്ന് ഗുര്‍ദീപിനെ കൈകൊണ്ട് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തു.

ഇതെ തുടര്‍ന്ന് തളര്‍ന്നു വീണ ഗുര്‍ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുര്‍ദീപിനെ മര്‍ദിച്ച അവതാര്‍ സിങ്ങ്, ഗുര്‍മേത് സിങ്ങ്, ഗുര്‍ജിന്ദര്‍ സിങ്ങ് എന്നിവരെ പിന്നീട് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം മരിച്ച ഗുര്‍ദീപ് സിങ്ങിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ ബന്ധുക്കളുടെ താല്‍പ്പര്യപ്രകാരം കൊച്ചിയില്‍തന്നെ സംസ്ക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News