പണി പാളി; പുതിയ തീരുമാനത്തില്‍ നിന്ന് ഫെയ്‌സ്ബുക്ക് പിന്മാറി

ന്യൂസ്ഫീഡ് പരിഷ്‌കരിക്കാനുള്ള പുതിയ തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്‍മാറി. ഉപഭോക്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ തീരുമാനം.

വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതും റിവഞ്ച് പോണോഗ്രഫിയുമെല്ലാം തടയാനും പുതിയ ഫീച്ചറിന് കഴിയുമെന്നായിരുന്നു ഫേസ്ബുക്ക് വാദം. എന്നാല്‍ ഈ തീരുമാനത്തോട് അത്ര നല്ല പ്രതികരണമല്ല സര്‍വെയില്‍ ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയത്.

ആറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ മുഴുവന്‍ ഉപഭോക്താക്കളും പുതിയ പരിഷ്‌കാരത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് നിലവിലെ രീതി തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ ചിത്രം അയാളറിയാതെ മറ്റാരെങ്കിലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അതയാളെ അറിയിക്കുന്നതാണ് ഈ സംവിധാനം. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിലുള്ള ആള്‍ക്കാരുടെ മുഖം തിരിച്ചറിയുന്ന സംവിധാനം നിലവില്‍ ഫെയ്‌സ്ബുക്കിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News