അങ്കണവാടി ടീച്ചര്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതകമ്മീഷന്‍

കൊല്ലത്ത് അങ്കണവാടി ടീച്ചറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

ടീച്ചർക്ക് ജോലി ചെയ്യാൻ ആവശ്യമായ പോലീസ് സംരക്ഷണം നൽകാനും കമ്മീഷനംഗം ഷാഹിദാകമാൽ നിർദ്ദേശിച്ചു.

കൊല്ലം പറങ്കിമാംവിള അങ്കണവാടിയിലെത്തിയ ആർ.എസ്സ്.എസ്സ് സംഘം ഏതാനും ദിവസം മുമ്പാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ടീച്ചറെ ആക്രമിച്ചത്. പൊലീസ് കേസെടുത്തുവെങ്കിലും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ ജോലിക്ക് പോകാന്‍ ഭയക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കമ്മീഷനംഗം ഷാഹിദാ കമാല്‍ ഇന്നലെ ടീച്ചറെ സന്ദര്‍ശിക്കുകയും നിയമ നടപടികള്‍ ഉറപ്പുനല്‍കുകയും ചെയ്തത്.

തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകണമെന്നും ഇവര്‍ക്കാവശ്യമായ സംരക്ഷണം പോലീസ് ഉറപ്പുവരുത്തണമെന്നും കമ്മീഷനംഗം നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News