ചെന്നൈയിൻ എഫ്സി കാത്തു; ബ്ലാസ്‌റ്റേഴ്സിന് സൂപ്പർ കപ്പ് യോഗ്യത

എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തി ആതിഥേയരായ ചെന്നൈയില്‍ എഫ്‌സിയ്ക്ക് ജയം.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്ലിലെ നിര്‍ണായക മല്‍സരത്തില്‍ പെനല്‍റ്റിയിലൂടെയാണ് ചെന്നൈയിന്‍ തങ്ങളുടെ ഏക ഗോള്‍ നേടിയത്. എന്നാല്‍ ചെന്നൈയ്ന്‍ മുംബയെ തറപറ്റിച്ചതോടെ ഐ.എസ്.എല്ലില്‍ നിന്നും പുറത്തായെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടി.

പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് മാത്രമേ നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ. എന്നാല്‍, തോല്‍വിയോടെ മുംബൈ ഏഴാം സ്ഥാനത്ത് എത്തിയതോടെയാണ് കേരളം യോഗ്യത നേടിയത്. നാളെ നടക്കുന്ന എഫ്.സി ഗോവ ജംഷഡ്പുര്‍ എഫ്.സി മത്സരത്തിലെ വിജയികള്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് യോഗ്യത നേടും.

മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഗോവയാകും നാലാം സ്ഥാനത്തോടെ പ്ലേ ഓഫിലെത്തുക. മത്സരത്തിന്റെ 67ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പോസ്റ്റിലെത്തിച്ച് റെനെ മെഹേലിക്കാണ് ആതിഥേയരുടെ വിജയം സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News