മികച്ച സൈബര്‍ കേസന്വേഷണം; ഹൈടെക് എടിഎം കവര്‍ച്ചാന്വേഷണത്തിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ഹൈടെക് എടിഎം തട്ടിപ്പിനെക്കുറിച്ചുള്ള കേസന്വേഷണം 2017ലെ രാജ്യത്തെ മികച്ച സൈബര്‍ കേസന്വേഷണത്തിനുള്ള പുരസ്‌കാരം നേടി. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അഭിനന്ദിച്ചു.

സംഘാംഗങ്ങള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്നും സര്‍ക്കാരിന്റെ പാരിതോഷികത്തിന് ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുമെന്നും അറിയിച്ചു.

വിജിലന്‍സ് എസ്പി കെ ഇ ബൈജു, സിറ്റി കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ വി സുരേഷ്‌കുമാര്‍, ഷാഡോ പൊലീസിലെ മണികണ്ഠന്‍ എന്നിവരാണ് സംഘാംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel