ഓസ്കാര്‍ പ്രഖ്യാപനം നാളെ

തൊണ്ണൂറാമത് ഓസ്കർ പുരസ്കാര നിശ ഇന്ന് വൈകിട്ട് അഞ്ചിന്. (ഇന്ത്യന്‍ സമയം നാളെ രാവിലെ ആറര). പ്രഖ്യാപനം ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്യും.

മികച്ച സിനിമ പുരസ്കാരത്തിനായി രംഗത്തുള്ളത് ഒന്‍പതു ചിത്രങ്ങളാണ്. മെക്സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ പ്രണയകഥ ദ ഷേപ് ഓഫ് വാട്ടര്‍ ആണ് 12 നാമനിര്‍ദേശങ്ങളുമായി മിന്നിട്ടു നില്‍ക്കുന്നത്.

മാര്‍ട്ടിന്‍ മക്ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ്, മിസോറി, രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫര്‍ നോലന്‍റെ ഡന്‍കിര്‍ക്. എന്നിവയാണ് 7 ഉം 8 ഉം നാമനിര്‍ദേശങ്ങളുമായി തൊട്ടുപിന്നിലുള്ളത്.

വംശീയതയെ അവതരിപ്പിക്കുന്ന ചിത്രം ഗെറ്റ് ഔട്ട് ആണ് മറ്റൊരു ശ്രദ്ധേയചിത്രം. കറുത്ത വര്‍ഗക്കാര്‍ മാത്രമാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ജോര്‍ദന്‍ പീല്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. പത്രലോകത്തെ കിടമത്സരത്തിന്‍റെ കഥ പറയുന്ന സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്‍റെ ചിത്രമാണ് ദ് പോസ്റ്റ് .

ഈ ചിത്രത്തിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ്പിന് ഇരുപ്പത്തൊന്നാം തവണയും മികച്ച നടിക്കുള്ള നാമനിര്‍ദേശമുണ്ട്. കാള്‍ മീ ബൈ മൈ നെയിം, ലേഡി ബേഡ്, ഫാന്‍റം ത്രെഡ്, ഡാര്‍ക്കസ്റ്റ് അവര്‍. എന്നിവയാണ് മറ്റു ചിതര്ങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here