മാട്രിക്‌സ് സെല്ലുലര്‍ സര്‍വീസസ് മാനേജറും ഭാര്യയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഫ്‌ളാറ്റില്‍ ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിവസ്ത്രരായ നിലയില്‍ ബാത്ത്‌റൂമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മാട്രിക്‌സ് സെല്ലുലര്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നീരജ് സിംഗാനിയയും (38) ഭാര്യ രുചി സിംഗാനിയയുമാണ് (35) മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.

ഹോളി ആഘോഷിച്ച് വൈകിട്ട് 5.30ഓടെയാണ് ഇവരും മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ തിരിച്ചെത്തിയത്. നീരജിന്റെ അച്ഛന്റെ ജന്മദിനമായതിനാല്‍ പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ തയാറാവാന്‍ ഇവര്‍ രണ്ടുപേരും കിടപ്പുമുറിയിലേക്ക് പോയി. ഇവരുടെ നാല് വയസുകാരിയായ മകള്‍ വീട്ടുകാര്‍ക്കോപ്പം തന്നെ നിന്നു.

നേരം വൈകിയിട്ടും ഇവരെ കാണാതായതോടെ ഏഴ് മണിയായപ്പോള്‍ നീരജിന്റെ അച്ഛന്‍ പ്രേം പ്രകാശ് സിംഗാനിയ മുറിയുടെ വാതിലില്‍ മുട്ടി. എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ല.

പിന്നീട് 9.30 ആയപ്പോള്‍ വീണ്ടും വന്ന് വിളിച്ചു. അനക്കമൊന്നും ഇല്ലാത്തതിനാല്‍ പരിഭ്രാന്തനായ പ്രേം പ്രകാശ് നീരജിന്റെ മൂത്ത സഹോദരന്‍ വരുണിനെ വിളിച്ചു.

വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നീരജും രുചിയും ബാത്ത്‌റൂമിനുള്ളില്‍ വിവസ്ത്രരായി ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആത്മഹത്യയോ കൊലപാതകമോ ആണെന്ന് പറയാന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍ പരുക്കുകളൊന്നുമില്ല.

ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണ കാരണം പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here