ടൈറ്റാനിയം തിലകൻറെ മരണത്തില്‍ ദുരൂഹത; തിരോധാനത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് ബഹ്‌റൈനിൽ

മുന്‍ ഫുട്ബാള്‍ താരവും കോച്ചുമായ ടൈറ്റാനിയം തിലകൻറെ മരണത്തില്‍ ദുരൂഹതയേറുന്നു.
ബഹറൈനില്‍ ദുരൂഹ സാഹചര്യത്തില്‍ ആണ് ഇരുപതു വർഷക്കാലം കേരള ഫുട്ബോൾ രംഗത്ത് നിര സാന്നിധ്യമായിരുന്ന ടൈറ്റാനിയം തിലകൻ എന്ന വിളിപ്പേരുള്ള ഓ.കെ തിലകൻ മരണപ്പെട്ടത്.

ബഹ്‌റൈനിൽ ഒരു ഫുട്ബോൾ അക്കാദമിയിൽ കോച്ച് ആയി സേവനമനുഷ്ഠിച്ചു വന്നിരുന്ന
തിലകനെ കഴിഞ്ഞ ഒരു മാസമായി കാണാനുണ്ടായിരുന്നില്ല . തിലകന്റെ തിരോധനത്തെ തുടർന്ന് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും നാട്ടുകാരും അന്വേഷിച്ചു വരികയായിരുന്നു .

24 ദിവസങ്ങൾക്കു ശേഷം മാര്‍ച്ച് ഒന്നിന് ഹിദ്ദ് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ കോസ്‌വേ ബ്രിഡ്ജിനു താഴേ തൂങ്ങി കിടക്കുന്ന രീതിയിലാണ് തിലകന്റെയ് മൃതദേഹം കാണുന്നത് . ദീർഘ നാളത്തെ തിരോധാനത്തിന് ശേഷം മൃതദേഹം കണ്ടെത്തിയതിനെ ബന്ധപ്പെട്ട് ഏറെ ദുരൂഹതകൾ ഉണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും തിലകന്റെയ് മകൻ വൈശാഖും കുടുംബാംഗങ്ങളും ബഹ്‌റൈനിലെ ഫുട്ബോൾ ക്ലബ് ഭാരവാഹികളും , സാമൂഹിക പ്രവർത്തകരും , നാട്ടുകാരും ,സുഹൃത്തുക്കളും ആവശ്യപ്പെടുന്നു.

തിരുവനതപുരം ടൈറ്റാനിയം ക്ലബ്ബിൽ ഹാഫ് ബാക്കായി തിളങ്ങിയിരുന്നു തിലകൻ 1978 ൽ സന്തോഷ് ട്രോഫി കളിക്കളത്തിലുമെത്തി . 7 വർഷത്തോളം ഫെഡറേഷൻ കപ്പിലും ബൂട്ടണിഞ്ഞിട്ടുള്ള തിലകൻ 8 വര്ഷങ്ങള്ക്കു മുൻപാണ് ബഹ്‌റൈനിൽ എത്തുന്നത്.

തിലകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എംബസ്സിയേയ് സമീപിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകനും ,പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ പറഞ്ഞു . ബഹ്‌റൈനിലെ വിവിധ ഇടങ്ങളിൽ തിലകനെ അനുസ്മരിച്ചുകൊണ്ടുള്ള യോഗങ്ങൾ നടന്നുവരികയാണിപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here