
100 മണിക്കൂറിനുള്ളില്‍ ഒരു കോടി രുപയുടെ സ്വര്‍ണവേട്ട. കൊച്ചി എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് യൂണിറ്റാണ് സ്വര്‍ണ്ണം പിടികൂടിയത്. രൂപമാറ്റം വരുത്തിയും നൂതന മാര്‍ഗങ്ങളിലൂടെയും കടത്തിയ പത്തോളം കേസുകളാണ് കര്‍ശന നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയില്‍ ഒരു സംശയവും തോന്നാത്ത പത്തോളം സ്വര്‍ണക്കടത്തു കേസുകളാണ് കഴിഞ്ഞ ദിവസങ്ങില്‍ നെടുമ്പാശേരി കസ്റ്റംസ് പിടികൂടിയത്: ശരീരഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ചും രൂപമാറ്റം വരുത്തിയുമാണ് പലരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ശനിയാഴ്ച രാത്രി ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശിയുടെ അരയില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 1140 ഗ്രാം സ്വര്‍ണം പിടികൂടി.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പോളിത്തീന്‍ കവറിലാക്കി അരയില്‍ ചുറ്റിയ നിലയിലായിരുന്നു.
ഇത് പുറത്തെടുത്ത് 4 മണിക്കൂര്‍ കൊണ്ടാണ് സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞ്. ഇതിന് 35 ലക്ഷം രൂപ വില വരും
കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ 3225 ഗ്രാം കള്ളക്കടത്ത്‌സ്വര്‍ണമാണ് പിടിച്ചെടുത്തത്. രണ്ട് മാസമായി നെടുമ്പാശേരി വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധനവുണ്ടായതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.
ഗള്‍ഫ് യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് കാര്യമായ പരിശോധനയില്ലാതെ പുറത്തു കടക്കാമെന്ന പ്രതീക്ഷയാണ് കള്ള കടത്തുകാര്‍ കൊച്ചി തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് കംസ്റ്റസ് കരുതുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here