”സാധാരണക്കാരന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും; ബിജെപി സഖ്യത്തിന്റെ ജയം പണവും കായികശക്തിയും ഉപയോഗിച്ച്”; ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം മണിക് സര്‍ക്കാര്‍

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് മണിക് സര്‍ക്കാര്‍ രാജിവച്ചു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും താന്‍ ത്രിപുരയില്‍ തന്നെയുണ്ടാകുമെന്നും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം മണിക് സര്‍ക്കാര്‍ പറഞ്ഞു.

സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പണവും കായികശക്തിയും ഉപയോഗിച്ചാണ്് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News