ത്രിപുരയില്‍ അഴിഞ്ഞാടി ബിജെപി; സിപിഐഎം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകആക്രമണം; പണവും ആയുധങ്ങളും ഒരുക്കിവച്ച് സംഘപരിവാര്‍

അഗര്‍ത്തല: ത്രിപുരയില്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ വ്യാപക അക്രമവുമായി ബിജെപി-ഐപിഎഫ്ടി സഖ്യം. അപ്രതീക്ഷിത വിജയത്തില്‍ മതിമറന്ന സംഘപരിവാര്‍ ഗുണ്ടകള്‍ ത്രിപുരയില്‍ അക്രമം അഴിച്ചുവിടുകയാണ്.

സിപിഐഎം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.

ആക്രമണത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സിപിഐഎമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും നിരവധി ഓഫീസുകള്‍ തകര്‍ത്തു. പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു.

സംസ്ഥാനത്തിനു പുറത്തു നിന്നും എത്തിച്ച ആര്‍എസ്എസ് ക്രിമിനലുകളാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്.
പണവും ആയുധങ്ങളും മറ്റ് സന്നാഹങ്ങളും ഇവര്‍ക്ക് യഥേഷ്ടം ലഭ്യമാക്കുന്നത് ബിജെപിയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ഐപിഎഫ്ടി വിഘടനവാദികളുടെ പിന്തുണയുമുണ്ട്.

അക്രമമല്ലാതെ ബിജെപിയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സിപിഐഎം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here