വീണ്ടും പണം വാരിയെറിഞ്ഞ് അധികാരം പിടിക്കാനൊരുങ്ങി ബിജെപി; മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് തിരിച്ചടി. എന്‍പിപിക്ക് ബിജെപിയും യുഡിപിയും പിന്തുണ നല്‍കിയതോടെ കേവലഭൂരിപക്ഷത്തിലേക്കെത്താന്‍ എന്‍പിപി-ബിജെപി സഖ്യത്തിന് രണ്ട് സീറ്റുകള്‍ മാത്രമാണ് വേണ്ടത്.

നാഗാലാന്‍ഡിലും മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു. എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. 21 സീറ്റ് നേടി മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന വിശ്യാസമായിരുന്നു കോണ്‍ഗ്രസിന്.

എന്നാല്‍ 19 സീറ്റുകള്‍ നേടിയ എന്‍പിപിക്ക് യുഡിപിയും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. 19 സീറ്റുകളുള്ള എന്‍പിപിക്ക് നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ നല്‍കുന്നുണ്ട്. 6സീറ്റുകളുള്ള യുഡിപിയും രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇന്ന് എന്‍പിപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇതോടെ 29സീറ്റുകള്‍ ഉറപ്പിച്ച എന്‍പിപി ബിജെപി സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിന് രണ്ട് സീറ്റുകള്‍ കൂടി മാത്രമാണ് വേണ്ടത്.കേന്ദ്ര നിരീക്ഷകരായ അല്‍ഫോണ്‍സ് കണ്ണന്താനം, കിരണ്‍ റെജിജു എന്നിവരുടെ നേതൃത്വത്തിലാണ് എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടക്കുന്നത്. ബിജെപി ഭരണം ഉറപ്പിച്ച ത്രിപുരയില്‍ എത്രയും പെട്ടെന്ന് മന്ത്രി സഭ രൂപീകരിക്കാനാണ് തീരുമാനം.

ബിജെപി സംസ്ഥാന അധ്യക്ഷനായ ബിപ്ലാവ് കുമാര്‍ ദേവ് മുഖ്യമന്ത്രിയാകാനാണ് സാധ്യത.നാളെ ത്രിപുരയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.ഈ മാസം 9ന് മന്ത്രിസഭ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

നാഗാലാന്‍ഡില്‍ ബിജെപി എന്‍ഡിപിപി സഖ്യത്തിന് 30 സീറ്റുകള്‍ മാത്രമാണ് നേടാനായതെങ്കിലും ജനദാദള്‍ യുണെറ്റഡിന്റെ എംഎല്‍എയുടെയും ഒരു സ്വതന്ത്ര എംഎല്‍എുടെയും പിന്തുണയോടെ ഇവിടെയും ബിജെപി അധികാരത്തിലെത്തും.

എന്‍ഡിപിപി നേതാവായ നെഫ്യൂ റിയോ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കി. നെഫ്യൂ റിയോ തന്നെയാകും നാഗാലാന്‍ഡില്‍ മുഖ്യമന്ത്രിയാകുക. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബിജെപി നേതാക്കളായ ജെപി നദ്ദ്, അരുണ്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here